22 Sunday
December 2024
2024 December 22
1446 Joumada II 20

ആരാധനാ വിലക്ക്: സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല

കോഴിക്കോട്: കോവിഡ് പ്രോട്ടോകോളിന്റെ മറവില്‍ ആരാധനാലയങ്ങളില്‍ പ്രാര്‍ഥനക്ക് വിലക്ക് തുടരുന്നത് ഇനിയും അംഗീകരിക്കാനാവില്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടിയും ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമിയും പ്രസ്താവനയില്‍ വ്യക്തമാക്കി. ജനങ്ങള്‍ അലക്ഷ്യമായും അനിയന്ത്രിതമായും ഒത്തുകൂടുന്ന ഇടങ്ങള്‍ക്ക് ഇളവുകള്‍ അനുവദിക്കുകയും പ്രോട്ടോകോള്‍ മാനദണ്ഡം പൂര്‍ണമായും പാലിച്ചും അംഗശുദ്ധി വരുത്തിയും വരുന്ന വിശ്വാസികള്‍ക്ക് പള്ളികളില്‍ ആരാധനാ വിലക്ക് തുടരുകയും ചെയ്യുന്നത് തികഞ്ഞ ഇരട്ടത്താപ്പാണ്. സാമൂഹ്യ അകലം പാലിച്ച് പള്ളികളില്‍ പ്രാര്‍ഥന നടത്താന്‍ അടിയന്തിര നടപടി വേണമെന്ന് ഡോ. ഇ കെ അഹ്മദ് കുട്ടിയും സി പി ഉമര്‍ സുല്ലമിയും ആവശ്യപ്പെട്ടു.

Back to Top