ഫലസ്തീന് മുഴുവന്‍ മുസ്ലിംകളുടെയും പ്രധാന പ്രശ്നമാണ്: മക്ക ഇമാം

ഫലസ്തീന് ലോകമുസ്ലിംകളുടെയെല്ലാം പ്രധാന പ്രശ്നം തന്നെയാണെന്ന് മക്ക ഗ്രാന്‍ഡ് മോസ്ക് ഇമാമും പണ്ഡിതനുമായ ശൈഖ് അബ്ദുറഹ്മാന് അല്‍ സുദൈസ് അഭിപ്രായപ്പെട്ടു. ”മുസ്ലിംകളുടെ ആദ്യത്തെ ഖിബ്ലയും മൂന്നാമത്തെ പള്ളിയുമായ അല്‍അഖ്സ പള്ളി നിര്‍ബന്ധമായും എല്ലാ മുസ്ലിംകളുടെയും ഹൃദയത്തില്‍ നിലനില്‍ക്കണം. അല്‍അഖ്സ പള്ളിയുടെ പ്രശ്നത്തെക്കുറിച്ച് കണ്ണടച്ച് കൊടുക്കുകയോ അതിനെ വിട്ടുകൊടുക്കുകയോ ചെയ്യരുത്. ഫലസ്തീനെ പിന്തുണയ്ക്കുക, പ്രാര്ഥനയോടെയാണെങ്കിലും” -എല്ലാ മുസ്ലിംകളോടുമായി സുദൈസ് അഭ്യര്‍ഥിച്ചു. റയ് അല്‍ യൗം ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഫലസ്തീന് എല്ലാ മുസ്ലിംകളുടെയും പ്രശ്നമാണ് അല്‍അഖ്സാ പള്ളി അധിനിവേശക്കാരില്‍ നിന്ന് മോചിപ്പിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മുസ്ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. മന്ത്രി പദവി വഹിക്കുന്ന മക്ക ഇമാം കൂടിയായ സുദൈസ് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനിന്റെ അടുത്ത അനുയായിയാണ്.
