വൃക്ഷതൈ നട്ടു
കണ്ണൂര്‍: 1921-ലെ മലബാര്‍ സമരത്തിന്റെ 100-ാം വര്‍ഷത്തില്‍ ഐ എസ് എം കാര്‍ഷിക സംരംഭമായ ബ്രദര്‍നാറ്റ് കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ 1921 ഫലവൃക്ഷതൈ നടീല്‍ പദ്ധതിയുടെ ജില്ലാതല പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനം കണ്ണൂര്‍ അല്‍ഫിത്‌റ സ്‌കൂളില്‍ ഫലവൃക്ഷ തൈ നട്ട് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന ടീച്ചര്‍ നിര്‍വ്വഹിച്ചു. ജില്ലാ കണ്‍വീനര്‍ പി എം സഹദ്, കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ഐ എസ് എം ജില്ലാ ട്രഷറര്‍ മുഹമ്മദ് റസല്‍, അസ്‌നാഫ് പങ്കെടുത്തു.