പരിസ്ഥിതി ദിനം ആഘോഷിച്ചു
ദോഹ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ വിദ്യാര്‍ഥി വിഭാഗമായ ഖത്തര്‍ ഇന്ത്യന്‍ സ്റ്റുഡന്റസ് ക്ലബ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹമീദലി വാഴക്കാട് കുട്ടികളോട് സംവദിച്ചു. വി സി മശ്ഹൂദ് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അബ്ദുല്ലത്തീഫ് നല്ലളം, അസ്‌ലം മാഹി, ഹനീന്‍ റഊഫ്, ഫിസ റഈഫ്, ഹെനിന്‍ ഹാഫിസ്, ഹാനി ബിന്‍ റഷീദ് പ്രസംഗിച്ചു.