കോവിഡ് കാല ദുരിതാശ്വാസം നാടന്‍ ഭക്ഷ്യകിറ്റുകള്‍ വീടുകളിലെത്തിച്ച് സ്‌കോര്‍ ഹെല്‍പ്പ്‌ലൈന്‍ യൂണിറ്റി വളണ്ടിയര്‍മാര്‍
കോഴിക്കോട്: കോവിഡ് കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കോര്‍ ഫൗണ്ടേഷന്‍ ജീവകാരുണ്യ വിഭാഗമായ സ്‌കോര്‍ ഹെല്‍പ്പ് ലൈന്‍, സന്നദ്ധ സേവക സംഘമായ യൂണിറ്റി സര്‍വീസ് മൂവ്‌മെന്റിന്റെ സഹകരണത്തോടെ പ്രാവില്‍, കരുവമ്പൊയില്‍, കരീറ്റിപറമ്പ്, മങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ അര്‍ഹരായവര്‍ക്ക് നാടന്‍ ഭക്ഷ്യവിഭവങ്ങള്‍ നല്‍കി. യൂണിറ്റി വളണ്ടിയര്‍മാര്‍ ശേഖരിച്ച വാഴക്കുല, തേങ്ങ, കപ്പ, ചക്ക, വാഴത്തട്ടി, പപ്പായ തുടങ്ങിയ നാടന്‍ വിഭവങ്ങള്‍ പ്രത്യേകം കിറ്റുകളിലാക്കി വീടുകളില്‍ വിതരണം ചെയ്തു. പ്രാവില്‍ ഏരിയ ഭക്ഷ്യ കിറ്റ് വിതരണോദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ആയിഷ ഷഹനിദ നിര്‍വഹിച്ചു. കോളനി പ്രതിനിധി ശ്രീനിവാസന്‍ കിറ്റുകള്‍ ഏറ്റുവാങ്ങി.
ഓമശ്ശേരി മങ്ങാട് പട്ടികജാതി കോളനിയില്‍ വാര്‍ഡ് മെമ്പര്‍ പങ്കജ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കരുവമ്പൊയില്‍ ഏരിയ ഭക്ഷ്യകിറ്റ് വിതരണം കൂടക്കുഴിയില്‍, പൂവാറമ്മല്‍ കോളനികളില്‍ നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ ഉനൈസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വിവിധ പ്രദേശങ്ങളില്‍ വിതരണ പരിപാടികളില്‍ മുന്‍ കൗണ്‍സിലര്‍ വിമല ഹരിദാസ്, സ്‌കോര്‍ ഹെല്‍പ്പ് ലൈന്‍ യൂണിറ്റി പ്രവര്‍ത്തകരായ എം പി മൂസ, എം ടി അബ്ദുല്‍മജീദ്, അമീന്‍ കരുവമ്പൊയില്‍, പി വി അബ്ദുസ്സലാം, സി അബ്ദുല്ല, വി പി മുജീബുറഹ്മാന്‍, രാജീവന്‍, കെ കെ ശരീഫ്, റഫീഖ് ഓമശ്ശേരി, പി വി സി ഗഫൂര്‍, പി അബൂബക്കര്‍ പുത്തൂര്‍, പി സി ജമാല്‍, അലി അക്ബര്‍, കെ കെ അന്‍വര്‍, പി വി മുഹമ്മദ്, റഹബിന്‍ റഹ്മാന്‍, ഹാനി യഹ്‌യ, ടി പി ഹനീഫ, അബ്ദുല്‍ഹാദി നേതൃത്വം നല്‍കി.