2 Wednesday
July 2025
2025 July 2
1447 Mouharrem 6

വെളിച്ചം മുപ്പതാം മൊഡ്യൂള്‍ പ്രകാശനം

ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ വെളിച്ചം പദ്ധതിയുടെ മുപ്പതാം മൊഡ്യൂള്‍ മശ്ഹൂദ് തിരുത്തിയാട് പ്രകാശനം ചെയ്യുന്നു.


ദോഹ: ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ അവസാന മൊഡ്യൂള്‍ (30) സ്റ്റഡി മെറ്റീരിയല്‍ പ്രവാസി കോര്‍ഡിനേഷന്‍ സമിതി കണ്‍വീനര്‍ മശ്ഹൂദ് തിരുത്തിയാട് റോഷിക് ചേന്ദമംഗല്ലൂരിനു നല്‍കി പ്രകാശനം ചെയ്തു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഫീസിലും ഓണ്‍ലൈനിലുമായി നടന്ന പരിപാടി ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് നല്ലളം ഉദ്ഘാടനം ചെയ്തു. വെളിച്ചം ചെയര്‍മാന്‍ സിറാജ് ഇരിട്ടി അധ്യക്ഷനായിരുന്നു. മുജീബ് കുനിയില്‍, ഡോ. റസീല്‍, ഉമര്‍ ഫാറൂഖ്, മുഹമ്മദ് ഷൗലി, റഷീദ് കണ്ണൂര്‍, സുഹറ ടീച്ചര്‍ പ്രസംഗിച്ചു.

Back to Top