ഇസ്‌റാഈലുമായുള്ള ബന്ധം വിഛേദിക്കണമെന്ന് ആമസോണ്‍ മേധാവിയോട് ജീവനക്കാര്‍

ഫലസ്തീനികള്‍ക്ക് ആഗോളതലത്തിലുള്ള പിന്തുണ വര്‍ധിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോള ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരായ ആമസോണിലെ ജീവനക്കാരാണ് ഇപ്പോള്‍ ഫലസ്തീന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് രംഗത്തെത്തിയത്. ആമസോണ്‍ സി ഇ ഒ ജെഫ് ബെസോസിന് അയച്ച കത്തിലാണ് ഇസ്‌റാഈല്‍ സൈന്യവുമായുള്ള ബന്ധം കമ്പനി വിഛേദിക്കണമെന്നും ഫലസ്തീനികളുടെ വേദനയും കഷ്ടപ്പാടും അംഗീകരിക്കാന്‍ ആമസോണ്‍ തയാറാകണമെന്നും ആവശ്യപ്പെട്ടത്. 600 തൊഴിലാളികള്‍ ഒപ്പുവെച്ച കത്താണ് ജീവനക്കാര്‍ പുറത്തുവിട്ടത്. ഏതാനും ദിവസം മുന്‍പ് ആമസോണ്‍ വെബ്‌സീരിസും ഗൂഗിളും ഇസ്‌റാഈലുമായി 1.2 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇസ്‌റാഈലി പ്രതിരോധ സേന പോലുള്ള നിരന്തരം മനുഷ്യാവകാശ ലംഘനങ്ങളില്‍ സജീവമായ അല്ലെങ്കില്‍ അതില്‍ പങ്കാളികളായ സര്‍ക്കാരുകളുമായോ ഇത്തരം കമ്പനികളുമായുള്ള ബിസിനസ്സ് കരാറുകളും കോര്‍പ്പറേറ്റ് സംഭാവനകളും പുനപ്പരിശോധിക്കാനും അവ വേര്‍പെടുത്താനും ആമസോണ്‍ പ്രതിജ്ഞാബദ്ധരാകണമെന്നാണ് കത്തിലെ ഉള്ളടക്കം.
