1 Tuesday
July 2025
2025 July 1
1447 Mouharrem 5

കോവിഡ് കാലവും അധ്യാപനവും

അബൂ നിലാ

കോവിഡ് കാലം ചെലുത്തുന്ന നിര്‍ബന്ധാവസ്ഥയാല്‍ രണ്ടാം വര്‍ഷവും ഇ ലേണിംഗ് തന്നെ തുടരേണ്ടി വന്നിരിക്കുകയാണ്. കഴിഞ്ഞ അധ്യയന വര്‍ഷം നടന്ന ഇ ലേണിംഗിന്റെ പ്രധാന പ്രശ്‌നം അധ്യാപകര്‍, ഇതില്‍ തങ്ങള്‍ക്ക് റോളില്ല എന്നു കരുതി മാറി നിന്നു എന്നതാണ്. അതിന്റെ ഫലമോ? വിദ്യാര്‍ഥികള്‍ കൂട്ടം തെറ്റിയ ചെന്നായ്ക്കളെപ്പോലെ ഓണ്‍ലൈന്‍ ക്ലാസ്മുറികള്‍ തുറന്നിട്ട് മറ്റ് പണികളിലേര്‍പ്പെടുന്നു. അധ്യാപനമോ കാപ്‌സ്യൂളുകളുടെ വിതരണ കേന്ദ്രമായി മാറുകയും ചെയ്തു.
എങ്ങനെ ഒരു ക്രിയാത്മക ക്ലാസ്‌റൂം കെട്ടിപ്പടുക്കണം എന്ന കാര്യത്തില്‍ ഇപ്പോഴും ഒരു പദ്ധതിയും മുന്‍പിലില്ലെങ്കില്‍ നമ്മുടെ പൊതുവിദ്യാഭ്യാസം ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ നൂലുപൊട്ടിയ പട്ടം പോലെയാകും. ഒരു സ്‌കൂള്‍ ക്ലാസ് മുറി വീടിനുള്ളില്‍ സൃഷ്ടിച്ച് ഫലപ്രദമായ രീതിയില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ മാത്രമാണ് നമുക്ക് പ്രതീക്ഷയ്ക്ക് വക വല്ലതുമുണ്ടാകൂ. അധ്യാപകര്‍ക്കൊപ്പം തന്നെ രക്ഷിതാക്കളും ഈ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തന്റെ കുട്ടി ക്ലാസ് മുറിയിലാണെന്ന ബോധ്യമുണ്ടാകല്‍ രക്ഷിതാവിന് അത്യന്താപേക്ഷിതമാണ്. അതനുസരിച്ചുള്ള അന്തരീക്ഷം അവന് ഒരുക്കി നല്കാനും രക്ഷിതാവിന് സാധിക്കണം. എങ്കില്‍ മാത്രമേ വിദ്യാര്‍ഥിക്ക് ക്ലാസ്മുറിയുടെ അന്തരീക്ഷം ബോധ്യമാവുകയുള്ളൂ. പ്ലാനിംഗോടു കൂടിയാവട്ടെ നമ്മുടെ ഇ ലേണിംഗ്‌

Back to Top