28 Friday
August 2026
2026 August 28
1448 Rabie Al-Awwal 14

മാട്ടായി സുലൈമാന്‍

ടി ടി ഫിറോസ്


വണ്ടൂര്‍: പൂങ്ങോട് ട്രാന്‍സ്‌ഫോര്‍മര്‍ പടിയില്‍ ഇസ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവന്നിരുന്ന മാട്ടായി സുലൈമാന്‍ നിര്യാതനായി. അഞ്ചച്ചവിടി, പൂങ്ങോട്, കരുവാരകുണ്ട് പ്രദേശങ്ങളില്‍ മദ്രസാധ്യാപകനും പള്ളി ഇമാമായും സേവനം ചെയ്തിട്ടുണ്ട്. യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചതെങ്കിലും ചെറുപ്പം മുതലേ പ്രദേശത്തെ ഇസ്‌ലാഹി പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ പൂങ്ങോട് യൂനിറ്റ് ഭാരവാഹിയും വണ്ടൂര്‍ മണ്ഡലം സമിതി അംഗവുമാണ്. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

Back to Top