19 Sunday
October 2025
2025 October 19
1447 Rabie Al-Âkher 26

അബ്ദുര്‍റഹ്മാന്‍ ഹാജി

താജുദ്ദീന്‍ ഏറിയാട്


കൊടുങ്ങല്ലൂര്‍: മാടവന മഹല്ല് പ്രസിഡന്റായിരുന്ന അബ്ദുര്‍റഹ്മാന്‍ ഹാജി നിര്യാതനായി. ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്ക് വഹിക്കുന്നതില്‍ നിര്‍ണായക സ്ഥാനമലങ്കരിച്ച മഹല്ലാണ് മാടവന. അബ്ദുര്‍റഹ്മാന്‍ ഹാജി ദീര്‍ഘകാലം ഈ മഹല്ലിന്റെ പ്രസിഡന്റായിരുന്നു. 1934-ന് ശേഷം സംഘത്തിന്റെ പ്രവര്‍ത്തന ഫലമായുണ്ടായ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രം മലബാറിലേക്ക് നീങ്ങിയ ശൂന്യതയില്‍ നിന്ന് ചില ഇത്തിള്‍കണ്ണികള്‍ മുളച്ചു പൊങ്ങിയിരുന്നു. പ്രത്യക്ഷത്തില്‍ പുരോഗമന കുപ്പായമണിയുകയും എന്നാല്‍ യുവാക്കളെയും അഭ്യസ്തവിദ്യരെയും രാഷ്ട്രീയ വനവാസത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഈ പ്രതിലോമ സംഘത്തെ തന്റെ കാലഘട്ടത്തില്‍ മഹല്ല് ഭരണത്തില്‍ നിന്നു പിഴുതെറിയാന്‍ അബ്ദുര്‍റഹ്മാന്‍ ഹാജിക്ക് സാധിച്ചു. മാടവന മഹല്ല് ഇന്ന് സകാത്ത് സംവിധാനങ്ങളുടെ കാര്യക്ഷമതയാല്‍ ശക്തമായ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ നടക്കുന്ന തൃശൂര്‍ ജില്ലയിലെ അപൂര്‍വം മഹല്ലുകളിലൊന്നാണ്. ഐക്യസംഘം സ്ഥാപിച്ച അല്‍ മദ്‌റസത്തുല്‍ ഇത്തിഹാദിയ സ്‌കൂളില്‍ (എ എം ഐ യു പി സ്‌കൂള്‍) അധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കള്‍: അഹമ്മദ്, ഷുക്കൂര്‍, ഫാത്തിമ. അല്ലാഹു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചു സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. (ആമീന്‍)

Back to Top