5 Friday
December 2025
2025 December 5
1447 Joumada II 14

ഭാവി ഫലസ്തീനിന്റെ അവിഭാജ്യ ഘടകമാണ് ഗസ്സ – യു എന്‍


സമാധാനം പുനസ്ഥാപിക്കുന്നതിന് അപ്പുറമായി ഇസ്‌റാഈല്‍- ഫലസ്തീന്‍ നേതൃത്വങ്ങള്‍ക്ക് സംഘട്ടനത്തിന്റെ മൂലകാരണങ്ങള്‍ പരിഹരിക്കുന്നതിന് ഗൗരവതരമായ ചര്‍ച്ചക്ക് തുടക്കം കുറിക്കാന്‍ ഉത്തരവാദിത്തമുണ്ടെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അവിഭാജ്യ ഘടകമാണ് ഗസ്സ. വിഭാഗീയത അവസാനിപ്പിക്കുന്ന യഥാര്‍ഥ ദേശീയ സഹരകരണം കൊണ്ടുവരുന്ന ഒരു ശ്രമവും വേണ്ടെന്നുവയ്ക്കരുത്.
യു എന്നുമായും ഇതര അന്താരാഷ്ട്ര പങ്കാളികളുമായും ചേര്‍ന്ന് അടിയന്തര മാനുഷിക സഹായം നല്‍കുന്നതിനും, ഗസ്സയിലെ ജനങ്ങള്‍ക്കും ഗസ്സയുടെ പുനര്‍നിര്‍മാണത്തിനും അന്താരാഷ്ട്ര പിന്തുണ ലഭ്യമാക്കുന്നതിനും പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. സമാധാനമായും സുരക്ഷിതമായും ഫലസ്തീനികള്‍ക്കും ഇസ്‌റാഈലുകാര്‍ക്കും ഒരുപോലെ ജീവിക്കാനും സ്വാതന്ത്ര്യം, സമൃദ്ധി, ജനാധിപത്യം എന്നിവ തുല്യ അളവില്‍ അനുഭിവിക്കാനും അര്‍ഹതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു- യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

Back to Top