അല്‍ജസീറയുടെ വിലക്ക് യുട്യൂബ് പിന്‍വലിച്ചു

ഫലസ്തീനില്‍ ഇസ്‌റാഈല്‍ തുടരുന്ന വംശഹത്യയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നതിന് അല്‍ജസീറ ചാനലിന് യൂട്യൂബ് ഏര്‍പ്പെടുത്തിയ വിലക്ക് പ്രതിഷേധം കനത്തതോടെ പിന്‍വലിച്ചു. അല്‍ജസീറയുടെ അറബിക് ലൈവ് ചാനലിനാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്. ഇസ്‌റാഈലില്‍ നിന്നും സയണിസ്റ്റ് സൈന്യം ഗസ്സക്കുനേരെ ബോംബ് തൊടുത്തുവിടുന്നതും അത് ഗസ്സ നഗരത്തില്‍ പതിക്കുന്നതും തത്സമയ സംപ്രേക്ഷണമാണ് പ്രധാനമായും ഈ ചാനലിലൂടെ പുറത്തുവിട്ടുകൊണ്ടിരുന്നത്. ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന അക്രമങ്ങള്‍ തത്സമയം ലോകത്തിന് മുന്‍പില്‍ എത്തിക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിക്കുന്ന മാധ്യമമാണ് അല്‍ജസീറ. ഫലസ്തീനിലെ ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ വസ്തുനിഷ്ഠപരമായല്ല റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. നേരത്തെ ഫേസ്ബുക്കിലും യൂട്യൂബിലും ഇസ്‌റാഈലിന് എതിരായും ഫലസ്തീനെ അനുകൂലിച്ചും വീഡിയോകളും റിപ്പോര്‍ട്ടുകളും പുറത്തിറക്കുന്നതിനും വിലക്കുണ്ടായിരുന്നു.
