5 Friday
December 2025
2025 December 5
1447 Joumada II 14

ജറൂസലം: ഇസ്‌റാഈല്‍ കൈയേറ്റത്തെ വിമര്‍ശിച്ച് അറബ് ലീഗ്


ജറൂസലമില്‍ ഇസ്‌റാഈല്‍ അധികൃതര്‍ നടത്തുന്ന കൈയേറ്റങ്ങളെയും ആക്രമണങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് അറബ് ലീഗ്. കിഴക്കന്‍ ജറൂസലമിലെ ശൈഖ് ജറയിലും സമീപ മേഖലകളിലെയും താമസക്കാര്‍ക്കെതിരെ ഇസ്‌റാഈല്‍ നടത്തുന്നത് സമ്പൂര്‍ണ്ണ കുറ്റകൃത്യമാണെന്നും വിമര്‍ശിച്ചു. 500 ഫലസ്തീന്‍ കുടുംബങ്ങളുടെ 28 വീടുകളാണ് ഇസ്‌റാഈലികള്‍ കുടിയൊഴിപ്പിക്കാനായി ലക്ഷ്യമിടുന്നത്. ഇവിടുത്തെ ഫലസ്തീന്‍ സാന്നിധ്യം ഇല്ലാതാക്കുക വഴി ജൂത കുടിയേറ്റം വഴി തുറക്കാനാണ് ഇസ്‌റാഈല്‍ ലക്ഷ്യമിടുന്നതെന്നും സംഘടന കുറ്റപ്പെടുത്തി. ഫലസ്തീനികളുടെ ഏറ്റവും അടിസ്ഥാന അവകാശങ്ങള്‍ക്കെതിരായ ലംഘനങ്ങള്‍ അവസാനിപ്പിക്കാനും അധിനിവേശ പ്രദേശങ്ങളിലെ വര്‍ണ്ണവിവേചന സമ്പ്രദായത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്നും സംഘടന ആവശ്യപ്പെട്ടു. കഴിഞ്ഞ മാസങ്ങളില്‍, കിഴക്കന്‍ ജറൂസലമിലെ ഇസ്‌റാഈലി സെന്‍ട്രല്‍ കോടതി ഈ വര്‍ഷാരംഭത്തോടെ ഫലസ്തീന്‍ കുടുംബങ്ങളെ ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍ക്ക് അനുകൂലമായി വീടുകളില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു.

Back to Top