റമദാന്‍
ഹസ്‌ന റീം
കനിവിന്‍ കേദാരമാം
റഹ്മാനിന്നുള്‍വിളിയാല്‍,
ഹൃത്ത് നിര്‍മലമാകും
റമദാന്‍ ഇരവുകള്‍.
ദിക്റിന്റെ മട്ടുപ്പാവില്‍,
പ്രാണനില്‍ പാകിയെടുത്ത
സുജൂദുകള്‍ക്കോരോന്നും
ഹൃദയശുദ്ധി വരുത്തണം.
ഉള്ളൊട്ടിയ ആയുസ്സിന്റെ –
പരീക്ഷണത്താളില്‍,
മനം തണുപ്പിച്ച്,
ഹംദുകളര്‍പ്പിക്കണം.
വെളിച്ചം വിളിച്ചുണര്‍ത്തിയ
മാസപ്പുലരിയില്‍,
തസ്ബീഹിന്റെ വരികളാല്‍,
ഖല്‍ബിന്റെ മന്ത്രധ്വനിയുമായി
എന്റെ നാഥാ.. നിന്നിലലിയണം