സിറിയന്‍ കുട്ടികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നു: റിപ്പോര്‍ട്ട്

സിറിയന്‍ അഭയാര്‍ഥികളായ കുട്ടികള്‍ക്കിടയില്‍ ആത്മഹത്യയും ആത്മഹ ത്യാ ശ്രമവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ‘സേവ് ദി ചില്‍ഡ്രന്‍’ എന്ന സന്നദ്ധ സംഘടനയാണ് ഞെട്ടിക്കുന്ന റി പ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ കുട്ടികളുടെ ആത്മഹത്യാ നിരക്ക് വര്‍ധിച്ചതായാണ് സംഘടന പഠനം നടത്തി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൗമാരക്കാരായ കുട്ടികളില്‍ അഞ്ച് പേരില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. 2020-ലെ അവസാന മൂന്ന് മാസം ഇത്തരത്തിലുള്ള മരണനിരക്ക് 86 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. 2020-ലെ ആദ്യത്തെ മൂന്ന് മാസവുമായി താരതമ്യം ചെയ്തിട്ടുള്ള കണക്കാണിത്. ഈ കാലയളവില്‍ 246 പേരാണ് ആത്മഹത്യ മൂലം മരണപ്പെട്ടത്. 1748 ആത്മഹത്യാ ശ്രമവും ഈ കാലയളവില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചവരില്‍ 42 പേര്‍ 15 വയസോ അതില്‍ കുറവോ ആയിരുന്നു. മുതിര്‍ന്ന രോഗികളില്‍ ഏകദേശം 15 ശതമാനം പേര്‍ക്ക് ആത്മഹത്യാ ചിന്തകളുണ്ട്.
