ഫലസ്തീനികളോട് ഏറ്റുമുട്ടി ഇസ്‌റാഈല്‍ പൊലീസ്

അധിനിവേശ കിഴക്കന്‍ ജറൂസലമില്‍ രണ്ടാം ദിവസവും ഫലസ്തീനികളോട് ഏറ്റുമുട്ടി ഇസ്‌റാഈല്‍ പൊലീസ്. ആളുകള്‍ ഒത്തുചേരുന്നതിന് വെള്ളിയാഴ്ച വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് മേഖലയില്‍ അസ്വസ്ഥത വര്‍ധിക്കുന്നത്. ആക്രമണ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ശക്തിപ്പെടുന്നത്. വ്യാഴാഴ്ച രാത്രിയിലെ ഏറ്റുമട്ടിലിന് ശേഷമാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. സംഘട്ടനത്തില്‍ 105 പേര്‍ക്ക് പരിക്കേല്‍ക്കുകയും, ഏകദേശം 20 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും ഫലസ്തീന്‍ റെഡ് ക്രസന്റ് റിപ്പോര്‍ട്ട് ചെയ്തു. 20 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ഇസ്‌റാഈല്‍ അറിയിച്ചു. മുസ്‌ലിം നോമ്പുകാലമായ റമദാന്‍ മാസത്തില്‍ ഫലസ്തീനികള്‍ വലിയ തോതില്‍ കൂടിച്ചേരുന്ന ചില മേഖലകളിലേക്കുള്ള പ്രവേശനം വ്യാഴാഴ്ച പൊലീസ് തടഞ്ഞിരുന്നു. മാര്‍ച്ച് അവസാനത്തില്‍ തീവ്ര വലതുപക്ഷ ഇസ്‌റാഈല്‍ ജൂത വിഭാഗങ്ങള്‍ മേഖലയില്‍ പ്രവേശിക്കുകയും, ഫലസ്തീനികളെ പീഡിപ്പിക്കുകയും, അറബികള്‍ക്ക് മരണം എന്ന് അക്രോശിക്കുകയും ചെയ്തതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു.
