ഇന്ത്യ-പാക് തര്‍ക്കത്തിന് മധ്യസ്ഥത വഹിക്കാന്‍ യു എ ഇ
വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യ-പാക്‌സിതാന്‍ തര്‍ക്കത്തിന് മധ്യസ്ഥം വഹിക്കാനൊരുങ്ങി യു എ ഇ. ഇരു രാജ്യങ്ങളും തമ്മില്‍ ആരോഗ്യപരവും പ്രവര്‍ത്തനയോഗ്യമായുമുള്ള ബന്ധം പുനസ്ഥാപിക്കാന്‍ ഗള്‍ഫ് രാഷ്ട്രമായ യു എ ഇ സഹായിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള രഹസ്യാന്വേഷണ വിഭാഗം തലവന്മാര്‍ ദുബായില്‍ വെച്ച് ചര്‍ച്ച നടത്തിയിരുന്നെന്നും യു എസിലേക്കുള്ള യു എ ഇയുടെ വക്താവിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. കശ്മീര്‍ വിഷയവും അതിര്‍ത്തി സംഘര്‍ഷമടക്കം രമ്യമായ രീതിയില്‍ പരിഹരിക്കുക എന്നതാണ് ചര്‍ച്ചയുടെ പിന്നിലെ ലക്ഷ്യമെന്ന് റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു. വാഷിങ്ടണിലേക്കുള്ള യു എ ഇ അംബാസിഡര്‍ യൂസുഫ് അല്‍ ഒതയ്ബയാണ് ഇക്കാര്യമറിയിച്ചത്. സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ നടന്ന വിര്‍ച്വല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.