2 Thursday
January 2025
2025 January 2
1446 Rajab 2

വര്‍ഗീയ പ്രചാരണം അപകടകരം

ദോഹ: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം മുന്നില്‍ കണ്ടുള്ള വര്‍ഗീയ പ്രചാരണം അപകടകരവും ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് അബ്ദുല്ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. കെ എന്‍ സുലൈമാന്‍ മദനി, അഷ്‌റഫ് മടിയാരി, സിറാജ് ഇരിട്ടി, വി പി റഷീദ് അലി, മുജീബ് കുനിയില്‍, മുഹമ്മദ് ഷൗലി, റിയാസ് വാണിമേല്‍, ശാഹുല്‍ നന്മണ്ട, കെ കെ അബ്ദുറഹ്മാന്‍, സൈനബ ടീച്ചര്‍, ഷര്‍മിന്‍ ശാഹുല്‍, തൗഹീദ, അസ്‌ലം മാഹി, ഗരീബ് നവാസ്, എ റഷീദ്, എം എ സലാം, ശമീം കൊയിലാണ്ടി, പി എന്‍ എം നാസര്‍, സഫീര്‍, ഷമീര്‍ വലിയവീട്ടില്‍, അലി ചാലിക്കര പ്രസംഗിച്ചു.