സ്ത്രീ സുരക്ഷ ഉറപ്പാക്കണം – എം ജി എം
ആലുവ: സ്ത്രീ വിഷയങ്ങളില്‍ രാഷ്ട്രീയ സ്വാര്‍ഥമോഹങ്ങള്‍ക്കപ്പുറത്ത് ആത്മാര്‍ഥമായ സമീപനമാണ് ഭരണാധികാരികളില്‍ നിന്നും സാമൂഹിക നേതൃത്വങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് എം ജി എം സൗത്ത് സോണ്‍ ലീഡര്‍ഷിപ്പ് ക്യാമ്പ് അഭിപ്രായപ്പെട്ടു. സ്ത്രീ സുരക്ഷ ഉറപ്പാക്കുവാന്‍ കേന്ദ്ര, കേരള ഗവണ്മെന്റ് ശ്രദ്ധ പുലര്‍ത്തണം. സുഭദ്രവും സുരക്ഷിതവുമായ കുടുംബ രൂപീകരണത്തിന് സംസ്ഥാനത്ത് വാര്‍ഡ് കുടുംബശ്രീ തലങ്ങളില്‍ ബോധവല്‍ക്കരണത്തിനും പരിശീലനങ്ങള്‍ക്കും പദ്ധതി തയ്യാറാക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു. കെ ജെ യു സംസ്ഥാന ട്രഷറര്‍ സി എം മൗലവി ആലുവ ഉദ്ഘാടനം ചെയ്തു. എം ജി എം സൗത്ത് സോണ്‍ പ്രസിഡന്റ് സഫല നസീര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിമാരായ എന്‍ എം അബ്ദുല്‍ജലീല്‍, ഇസ്മായില്‍ കരിയാട്, സംസ്ഥാന വൈ. പ്രസിഡന്റ് എം എം ബഷീര്‍ മദനി, എം ജി എം സംസ്ഥാന സെക്രട്ടറി സല്‍മ അന്‍വാരിയ, ട്രഷറര്‍ റുക്‌സാന വാഴക്കാട്, ബി പി എ ബഷീര്‍, കെ എന്‍ എം സൗത്ത് സോണ്‍ സെക്രട്ടറി സുബൈര്‍ അരൂര്‍, കെ എന്‍ എം ജില്ലാ സെക്രട്ടറി എം കെ ശാക്കിര്‍, സുഹൈല്‍ ഇസ്‌ലാഹി, നൗഫിയ ഖാലിദ്, ഖദീജ കൊച്ചി, സിയാദ്, ഹുസ്‌ന പര്‍വീന്‍ പ്രസംഗിച്ചു.