5 Friday
December 2025
2025 December 5
1447 Joumada II 14

പി എല്‍ ഒയെ പുനര്‍നിര്‍മിച്ച് ഫലസ്തീനെ മോചിപ്പിക്കണമെന്ന് ഹമാസ്‌


ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പി എല്‍ ഒ) പുനസ്ഥാപിച്ച് ഫലസ്തീനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഹമാസ് അധ്യക്ഷന്‍ ഇസ്മായീല്‍ ഹനിയ്യ. രണ്ടാമത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വിഭജനം എന്നത് ഫലസ്തീന്‍ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ അസാധാരണമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള കയ്‌റോ സംഭാഷണത്തിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതില്‍ തന്റെ പ്രസ്ഥാനം ഗൗരവത്തോടെയാണ് കാണുന്നത്. ഫലസ്തീന്‍ നാഷണല്‍ കൗണ്‍സിലിന്റെ നവീകരണത്തിലൂടെയാണ് പി എല്‍ ഒയുടെ പുനര്‍നിര്‍മ്മാണം നടത്തേണ്ടത് -അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാനും ഫലസ്തീന്‍ ജനതയുടെ ന്യായമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും പ്രസ്ഥാനം പ്രതിജ്ഞാബദ്ധമാണ്. മടങ്ങിവരാനുള്ള ജനങ്ങളുടെ അവകാശം, ഫലസ്തീനെ മോചിപ്പിക്കുക, ജറൂസലമിനെ തലസ്ഥാനമാക്കിയുള്ള ഫലസ്തീന്‍ രാഷ്ട്രം സൃഷ്ടിക്കുക എന്നിവയാണ് ഹമാസിന്റെ ലക്ഷ്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to Top