രാഷ്ട്രീയ പാര്‍ട്ടികള്‍ ധാര്‍മിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കണം
കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ മൂല്യങ്ങള്‍ക്കും നിലപാടുകള്‍ക്കും പ്രാധാന്യം കൊടുക്കാതെയുള്ള വിജയലക്ഷ്യം മാത്രമാകരുതെന്നും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ധാര്‍മിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമിതി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച മുജാഹിദ് പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു. കണ്ണൂര്‍, തലശ്ശേരി, പാനൂര്‍, തളിപ്പറമ്പ, വളപട്ടണം, ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ സംഗമം നടന്നു. സംസ്ഥാന പ്രതിനിധികളായ പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, അനസ് കടലുണ്ടി, ഷാനിഫ് വാഴക്കാട്, അഹമ്മദ്കുട്ടി മദനി, എന്‍ എം അബ്ദുല്‍ജലീല്‍, കെ എല്‍ പി ഹാരിസ്, ശഹീര്‍ വെട്ടം എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ഭാരവാഹികളായ സി എ അബൂബക്കര്‍, സി സി ശക്കീര്‍ ഫാറൂഖി, ടി മുഹമ്മദ് നജീബ്, പ്രഫ. അബ്ദുല്‍ജലീല്‍ ഒതായി, പി ടി പി മുസ്തഫ, ആര്‍ അബ്ദുല്‍ഖാദര്‍ സുല്ലമി കടവത്തൂര്‍, റാഫി പേരാമ്പ്ര, റമീസ് പാറാല്‍, അത്താഉല്ല ഇരിക്കൂര്‍, ജസീല്‍ പൂതപ്പാറ, വി വി മഹ്മൂദ്, സാദിഖ് മാട്ടൂല്‍ നേതൃത്വം നല്‍കി.