സോണല്‍ ലീഡേഴ്‌സ് എക്‌സികോണ്‍ സംഘടിപ്പിച്ചു.
ആലപ്പുഴ: മണ്ഡലം സോണല്‍ ലീഡേഴ്‌സ് എക്‌സി കോണ്‍ (മിശ്കാത്ത്) കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കമാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ. പ്രസിഡന്റ് എം എം ബഷീര്‍ മദനി, ജില്ലാ സെക്രട്ടറി എ പി നൗഷാദ്, മണ്ഡലം സെക്രട്ടറി മുബാറക്, വൈ മുഹമ്മദ് മുനീര്‍, എ എം നസീര്‍, ഷഹീര്‍ ഫാറൂഖി, അസ്‌ലം മണ്ണഞ്ചേരി, റമീസ തസ്‌ലിം, ബഷീര്‍, സജീദ്, ഗഫുര്‍ റാവുത്തര്‍, എസ് എം ഷമീര്‍ പ്രസംഗിച്ചു. സി ഐ ഇ ആര്‍ പ്രതിഭ അവാര്‍ഡ് കരസ്ഥമാക്കിയ സുഹൈല്‍ സുധീറിനെ ആദരിച്ചു.