ബി എല്‍ എസ് ട്രെയിനിങ്ബി എല്‍ എസ് ട്രെയിനിങ്
കോഴിക്കോട്: ഹെല്‍പിങ് ഹാന്‍ഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വളണ്ടിയര്‍മാര്‍ക്ക് അടിസ്ഥാന ജീവന്‍ രക്ഷാ പരിശീലനം സംഘടിപ്പിച്ചു. ഹൃദയാഘാതം, ചോക്കിങ്, ട്രോമ കെയര്‍ തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കി. ആസ്റ്റര്‍ മിംസ് ആസ്പത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ട്രെയിനിങ് കോഡിനേറ്റര്‍ മുനീര്‍, രജീഷ്, ശൈത്യ, ഷമീം, പഞ്ചമി നേതൃത്വം നല്‍കി. നൗഫല്‍, നിസാം പുതിയകടവ്, ഷമീര്‍ ഉള്ളിശ്ശേരിക്കുന്ന് പ്രസംഗിച്ചു.