ഇസ്‌ലാഹി കുടുംബ സംഗമം
കായംകുളം: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം സോണല്‍ ലീഡേഴ്‌സ് എക്‌സി കോണ്‍ (മിശ്കാത്ത്) സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ പി നൗഷാദ്, ഷൗക്കത്ത് കായംകുളം, ഹുസൈന്‍, നുജൂം കായംകുളം, റിയാസ് പുലരിയില്‍, അബ്ദുറഹീം, ഡോ. സമീര്‍, അഡ്വ. അമല്‍ സൈഫ്, ശിബ്‌ലി പ്രസംഗിച്ചു. ഡോക്ടറേറ്റ് നേടിയ കെ എച്ച് സമീര്‍, എല്‍ എല്‍ ബി എന്റോള്‍ ചെയ്ത അമല്‍ സൈഫ്, ബി ഡി എസ് നേടിയ ഡോ. ഐഷ, ആദര്‍ശ പാഠം ചോദ്യാത്തരിയില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടിയ അബ്ദുറഷീദ്, ഹിബ പര്‍വിന്‍, അമാന നുജൂം എന്നിവരെ ആദരിച്ചു