സാമ്പത്തിക സംവരണം: സര്‍ക്കാര്‍ അഫിഡവിറ്റ് പിന്‍വലിക്കണം
കോഴിക്കോട്: സാമുദായിക സംവരണമെന്ന ആശയം തന്നെ അട്ടിമറിച്ച് സാമ്പത്തിക സംവരണത്തിന് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അഫിഡവിറ്റ് പിന്‍വലിക്കണമെന്ന് ഐ എസ് എം കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് മിറ്റ് അഭിപ്രായപ്പെട്ടു. സംവരണമെന്നത് ദാരിദ്ര്യ ലഘൂകരണ പദ്ധതിയല്ലെന്നും സാമൂഹിക നീതി ഉറപ്പുവരുത്താനാണെന്നുമുള്ള കാര്യം വിസ്മരിച്ച് സാമ്പത്തിക സംവരണത്തിനായി വാദിക്കുന്നത് പിന്നാക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് ഉസ്മാന്‍ സിറ്റി അധ്യക്ഷത വഹിച്ചു. വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മുജീബ് റഹ്മാന്‍ കൊടുവള്ളി, സി കെ റജീഷ് നരിക്കുനി, മിര്‍ഷാദ് പാലത്ത്, ആരിഫ് കടലുണ്ടി, അസ്‌ക്കര്‍ കുണ്ടുങ്ങല്‍, ഫാദില്‍ പന്നിയങ്കര, അബൂബക്കര്‍ പുത്തൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അടുത്ത ആറു മാസത്തേക്കുള്ള രൂപരേഖ സെക്രട്ടറി റഫീഖ് നല്ലളം അവതരിപ്പിച്ചു. വി പി അക്ബര്‍ സാദിഖ്, ജാനിഷ് വേങ്ങേരി, സര്‍ഫറാസ് സിവില്‍, ഇല്‍യാസ് പാലത്ത്, നസീം മടവൂര്‍, ജാഫര്‍ കൊടിയത്തൂര്‍, ശനൂബ് ഒളവണ്ണ പ്രസംഗിച്ചു.