‘സയണിസത്തെ എതിര്‍ക്കുന്നത് വിദ്വേഷ പ്രചാരണമല്ല’

സയണിസത്തെയും ജൂതമതത്തെയും എതിര്‍ക്കുന്നത് വിദ്വേഷ പ്രചാരണമായി കണക്കാക്കാനാവില്ലെന്ന പ്രസ്താവനയുമായി അന്താരാഷ്ട്ര പണ്ഡിതര്‍ രംഗത്ത്. ജൂത, ഹോളോകോസ്റ്റ് ചരിത്രം അടിസ്ഥാനമാക്കി ഇസ്‌റാഈലിന്റെ നയങ്ങളെ എതിര്‍ക്കുന്നതും ഇസ്‌റാഈല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതും ആന്റിസെമിറ്റിക് പ്രവൃത്തികളല്ല എന്നാണ് 200-ഓളം അന്താരാഷ്ട്ര പണ്ഡിതരും നിരീക്ഷകരും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. കിലേൃിമശേീിമഹ ഒീഹീരമൗേെ ഞലാലായൃമിരല അഹഹശമിരല (IHRA) ന്റെ 2016 ല്‍ പുറത്തിറക്കിയ പ്രസ്താവന ചുവടുപിടിച്ച് കഴിഞ്ഞ ദിവസം ഖലൃൗമെഹലാ ഉലരഹമൃമശേീി ീി അിശേലൊശശോെ (JDA) പുറത്തിറക്കിയ ആന്റിസെമിറ്റിസത്തിന്റെ പ്രവര്‍ത്തന നിര്‍വചനത്തിന്റെ പ്രതികരണമായിട്ടാണ് ഇപ്പോള്‍ ഇത്തരത്തില്‍ പ്രസ്താവന പുറത്തിറക്കിയത്. ഇസ്‌റാഈലിനെ വിമര്‍ശിക്കുമ്പോള്‍ തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം തടയുകയാണെന്ന് ഈ ആക്റ്റ് മുന്‍നിര്‍ത്തി ഫലസ്തീന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി വ്യാഴാഴ്ചയാണ് ജെ ഡി എ പുറത്തിറക്കിയത്.
