5 Friday
December 2025
2025 December 5
1447 Joumada II 14

ചര്‍ച്ചക്കിടെ ഉയിഗൂര്‍ മുസ്‌ലിം പ്രശ്‌നം ഉന്നയിച്ച് തുര്‍ക്കി


ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിമായുള്ള ചര്‍ച്ചക്കിടെ ഉയിഗൂര്‍ മുസ്‌ലിംകളുടെ പ്രശ്‌നം ഉന്നയിച്ചതായി വിദേശകാര്യ മന്ത്രി മാവ്‌ലെറ്റ് കാവ്‌സൊഗ്ലു പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി തുര്‍ക്കി വിദേശകാര്യ മന്ത്രി മാവ്‌ലെറ്റ് കാവ്‌സൊഗ്ലുമായും തുടര്‍ന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായും കൂടിക്കാഴ്ച നടത്തുകയായിരുന്നു. ‘സ്വേച്ഛാധിപത്വ ചൈന’ ‘ഉയിഗൂര്‍ വംശഹത്യ അവസാനിപ്പിക്കുക, ക്യാമ്പുകള്‍ അടക്കുക’ തുടങ്ങിയ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇസ്താംബൂളില്‍ ഒത്തുചേരുകയായിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറുന്ന കരാറിന് ഡിസംബറില്‍ ചൈന അംഗീകാരം നല്‍കിയിരുന്നു. തുര്‍ക്കി പാര്‍ലമെന്റില്‍ അംഗീകരിക്കാത്തിനായി കാത്തിരിക്കുകയുമാണ്. തുര്‍ക്കിയില്‍ താമസിക്കുന്ന 40000ത്തോളം ഉയിഗൂര്‍ ആക്ടിവിസ്റ്റുകള്‍ തലസ്ഥാനമായ അങ്കാറയിലും വലിയ നഗരമായ ഇസ്താംബൂല്‍ും തുടര്‍ച്ചയായി പ്രതിഷേധം നടത്തി അവരുടെ ദുരവസ്ഥ ഉയര്‍ത്തികാട്ടാനുള്ള ശ്രമം ശക്തിപ്പെടുത്തികൊണ്ടിരിക്കുകയാണ്.

Back to Top