യു കെ സ്‌കൂളില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍; പരക്കെ പ്രതിഷേധം

വടക്കന്‍ ഇംഗ്ലണ്ടിലെ സ്‌കൂളില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വിദ്യാര്‍ഥികള്‍ക്ക് പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവാദം കൊഴുക്കുന്നു. കാര്‍ട്ടൂണിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇരു വിഭാഗം രംഗത്തെത്തിയതോടെ ആശങ്കയിലാണെന്ന് യു കെ ഹൗസ് ഓഫ് ലോര്‍ഡ് അംഗം സയീദ വാര്‍സി പറഞ്ഞു. പടിഞ്ഞാറന്‍ യോര്‍ക് ഷയറിലെ ബാറ്റ്‌ലി ഗ്രാമര്‍ സ്‌കൂളിലാണ് കാര്‍ട്ടൂണ്‍ വിവാദമുണ്ടായത്. മതപഠന ക്ലാസിലാണ് കുട്ടികള്‍ക്ക് അധ്യാപകന്‍ പ്രവാചകന്റെ ചിത്രമെന്ന് പറഞ്ഞ് കാര്‍ട്ടൂണ്‍ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂളിലേക്ക് ഒരു വിഭാഗം പ്രതിഷേധക്കാര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. കാര്‍ട്ടൂണിന്റെ ഉപയോഗിച്ചതിനെക്കുറിച്ചുള്ള ചര്‍ച്ച രാജ്യത്ത് പുതിയ ഒരു സാംസ്‌കാരിക യുദ്ധത്തിന് ഊര്‍ജം പകരുന്നതാണെന്നും അത് കുട്ടികളുടെയും അവരുടെ പഠനത്തിന്റെയും ചിലവിലാണെന്നും ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ ബാരോണസ് വാര്‍സി വിമര്‍ശിച്ചു. 2012ല്‍ ഏറെ വിവാദമായ ഷാര്‍ലി ഹെബ്ദോ മാഗസിന്‍ പ്രസിദ്ധീകരിച്ച പ്രവാചകന്റെ കാര്‍ട്ടൂണ്‍ ആണ് അധ്യാപകന്‍ ഉപയോഗിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
