5 Friday
December 2025
2025 December 5
1447 Joumada II 14

കോവിഡിനെതിരെ പോരാടാന്‍ ഫലസ്തീന് കോടികളുടെ സഹായവുമായി യു എസ്‌


കോവിഡ് മൂലം പ്രതിസന്ധി നേരിടുന്ന ഫലസ്തീന് കോടിക്കണക്കിന് രൂപയുടെ സഹായവുമായി അമേരിക്ക. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിലും കോവിഡിനെതിരെ പോരാടാന്‍ വേണ്ടിയാണ് 15 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജ് യു എസ് പ്രഖ്യാപിച്ചത്. നേരത്തെ ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചിരുന്ന സഹായ പാക്കേജുകള്‍ കൂടിയാണ് പുതിയ ബൈഡന്‍ ഭരണകൂടം ഇതിലൂടെ പുനസ്ഥാപിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലെ പശ്ചിമേഷ്യന്‍ യോഗത്തില്‍ യു എസ് അംബാസിഡര്‍ ലിന്‍ഡ തോമസ് ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഉദാരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര വികസനം ലക്ഷ്യമിട്ടുള്ള ഏജന്‍സിയാണ് ഫണ്ടിങ് നല്‍കുന്നത്. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ദരിദ്ര കുടുംബങ്ങള്‍ക്ക് കോവിഡിനെതിരെയുള്ള ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് പദ്ധതി. പകര്‍ച്ചവ്യാധിയുടെ അനന്തര ഫലമായി ആവശ്യമുള്ള സമൂഹങ്ങള്‍ക്ക് അടിയന്തിര ഭക്ഷണ സഹായം ലഭ്യമാക്കാനും ഈ ഫണ്ട് വിനിയോഗിക്കുമെന്നും ലിന്‍ഡ കൂട്ടിച്ചേര്‍ത്തു.

Back to Top