ശാന്തിഭവനം പദ്ധതി ആദ്യ വീടിന്റെ താക്കോല്‍ കൈമാറി
ഇടുക്കി: എം ജി എം സംസ്ഥാന കമ്മിറ്റിയും തൃശൂര്‍ ഒയാസിസും ചേര്‍ന്ന് മുരിക്കാശ്ശേരിയില്‍ നിര്‍മിക്കുന്ന ശാന്തിഭവനം പദ്ധതിയില്‍ ആദ്യ വീടിന്റെ താക്കോല്‍ എം ജി എം സംസ്ഥാന സെക്രട്ടറി റാഫിദ ചങ്ങരംകുളം കൈമാറി. റുക്‌സാന വാഴക്കാട്, ജുവൈരിയ ടീച്ചര്‍, ഖദീജ കൊച്ചി, അനീസ ടീച്ചര്‍, റഹ്മത്ത്, സഫാന, ബഷീര്‍ ഫാറൂഖി സംസാരിച്ചു. പദ്ധതിയില്‍ മൂന്ന് വീടുകളുടെ നി ര്‍മാണം പുരോഗമിച്ചു വരികയാണ്.