എം എസ് എം മെമ്പര്‍ഷിപ്പ് കാമ്പയിന്‍: ജില്ലാ പ്രതിനിധി സംഗമം
മഞ്ചേരി: പരീക്ഷകള്‍ മാറ്റിവെച്ച നടപടി വിദ്യാര്‍ത്ഥികളോടുള്ള കടുത്ത ദ്രോഹമാണെന്ന് എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ‘ഇമ്പള്‍സ്’ ജില്ലാ പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ നന്മണ്ട, അദീബ് പൂനൂര്‍, കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി വി ടി ഹംസ, ഡോ. ഉസാമ, ഫഹീം പുളിക്കല്‍, നജീബ് തവനൂര്‍, തമീം എടവണ്ണ, ശഹീര്‍ പുല്ലൂര്‍, ഷഹീര്‍ തെരട്ടമ്മല്‍, ജംഷാദ് എടക്കര, ജുനൈസ് മുണ്ടേരി, മുശീര്‍ പുലത്ത് പ്രസംഗിച്ചു.