ഫലസ്തീനിലെ പുണ്യസ്ഥലങ്ങള്‍ സംരക്ഷിക്കണമെന്ന് യു എന്നിനോട് പി.എ

ഫലസ്തീനിലെ മതപരമായ സവിശേഷതയുള്ള പുണ്യസ്ഥലങ്ങള്‍ സംരക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭ രംഗത്തിറങ്ങണമെന്ന് ഫലസ്തീന്‍ അതോറിറ്റി. ഇസ്‌റാഈലി ലംഘനങ്ങള്‍, ആക്രമണങ്ങള്‍, വ്യാജവത്കരണങ്ങള്‍ എന്നിവയില്‍ നിന്ന് ഫലസ്തീന്‍ പുരാവസ്തു, മത സൈറ്റുകളെ സംരക്ഷിക്കണമെന്നാണ് ഫലസ്തീന്‍ ഭരിക്കുന്ന ഫലസ്തീന്‍ അതോറിറ്റി യു എന്നിന് കീഴിലുള്ള യുനെസ്‌കോക്ക് അപേക്ഷ നല്‍കിയത്. വര്‍ഷങ്ങളായുള്ള ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷം മൂലം പുണ്യഭൂമിയായ മസ്ജിദുല്‍ അഖ്‌സ അടക്കം നിരവധി പുണ്യസ്ഥലങ്ങള്‍ ഇസ്‌റാഈല്‍ സൈന്യം ബോംബിട്ട് തകര്‍ത്തിരുന്നു. മറ്റു മത സൈറ്റുകള്‍ക്ക് നേരെ നിരവധി നാശനഷ്ടങ്ങളും വരുത്തിയിട്ടുണ്ട്. അനധികൃത വാസസ്ഥലങ്ങളുടെ വ്യാപനത്തിനായി കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെ അധിനിവേശ വെസ്റ്റ് ബാങ്കിലെ നൂറുകണക്കിന് ഫലസ്തീന്‍ പുരാവസ്തു സ്ഥലങ്ങളാണ് ഇസ്‌റാഈല്‍ അധിനിവേശ സംഘം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം പി എയാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.
