‘വില്യം ലോഗന്‍’ പുസ്തകം പ്രകാശനം ചെയ്തു
കോഴിക്കോട്: ഡോ. കെ കെ എന്‍ കുറുപ്പ് എഴുതിയ വില്യം ലോഗന്‍ എ സ്റ്റഡി ഇന്‍ ദ അഗ്രേറിയന്‍ റിലേഷന്‍സ് ഓഫ് മലബാര്‍ എന്ന പുസ്തകം പത്മശ്രീ അലി മണിക്ഫാന്‍ പ്രകാശനം ചെയ്തു. സിന്റില ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം കോഴിക്കോട് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി എസ് രാഗേഷ് ഏറ്റുവാങ്ങി. ഡോ. ഫുക്കാര്‍ അലി അധ്യക്ഷത വഹിച്ചു. ഹാറൂന്‍ കക്കാട് പുസ്തകം പരിചയപ്പെടുത്തി. ഡോ. അന്‍വര്‍ സാദത്ത്, ഷാനിഫ് വാഴക്കാട്, ജലീല്‍ വൈരങ്കോട്, ഷാനവാസ് പറവന്നൂര്‍ എന്നിവര്‍ പങ്കെടുത്തു.