10 Wednesday
December 2025
2025 December 10
1447 Joumada II 19

മലപ്പുറം വെസ്റ്റ് ജില്ല ഐ എസ് എം എക്‌സിക്യുട്ടീവ് ക്യാമ്പ്

ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ എക്‌സിക്യുട്ടീവ് ക്യാമ്പ് ഇ ഒ ഫൈസല്‍ ഉദ്ഘാടനം ചെയ്യുന്നു


പരപ്പനങ്ങാടി: ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ എക്‌സിക്യുട്ടിവ് ക്യാമ്പ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി ഇ ഒ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് റാഫി കുന്നുംപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജലീല്‍ വൈരങ്കോട്, സംസ്ഥാന സെക്രട്ടറിമാരായ ജാബിര്‍ വാഴക്കാട്, ഷാനവാസ് പറവന്നൂര്‍ എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷഹീര്‍ വെട്ടം എന്നിവര്‍ പ്രസംഗിച്ചു. യൂനുസ് മയ്യേരി, ഹബീബ് നീരോല്‍പ്പാലം, ഡോ. റജുല്‍ ഷാനിസ്, മജീദ് കണ്ണാടന്‍, ഹാരിസ് ടി കെ എന്‍, നവാസ് തയ്യിലക്കടവ്, ഗുല്‍സാര്‍ തിരൂരങ്ങാടി, മുബാറക് കോട്ടക്കല്‍, ആബിദ് താനാളൂര്‍, മുനീര്‍ ചെമ്പ്ര, നിയാസ് രണ്ടത്താണി, മഹ്മൂദ് വെളിയങ്കോട് ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ഷരീഫ് കോട്ടക്കല്‍ സ്വാഗതവും സി എം സി യാസിര്‍ അറഫാത്ത് നന്ദിയും പറഞ്ഞു.

Back to Top