1 Tuesday
July 2025
2025 July 1
1447 Mouharrem 5

മദ്‌റസ കെട്ടിടോദ്ഘാടനം

കോഴിക്കോട് നോര്‍ത്ത് കിണാശ്ശേരിയിലെ മദ്‌റസത്തുല്‍ അന്‍സാര്‍ കെട്ടിടോ്ഘാടനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി നിര്‍വഹിക്കുന്നു


കോഴിക്കോട്: നോര്‍ത്ത് കിണാശ്ശേരിയിലെ മദ്‌റസത്തുല്‍ അന്‍സാറിന് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച കെട്ടിടം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. 1750 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടം സിയസ്‌കൊ കുവൈത്ത് ചാപ്റ്ററാണ് നിര്‍മിച്ചു നല്‍കിയത്. ആലിക്കോയ മദനി അധ്യക്ഷത വഹിച്ചു. കെട്ടിടത്തിലെ അങ്കണവാടിയുടെ താക്കോല്‍ദാനം നന്മ ചാരിറ്റബിള്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് അബൂബക്കര്‍ സാജു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഈസാ അഹമ്മദ്, സിയസ്‌കോ കുവൈത്ത് ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ പി ഐ സക്കീര്‍, ഡോ. ഒ പി മുഹമ്മദലി, പി എന്‍ വലീദ്, കെ ടി അബൂബക്കര്‍ കോയ, ഷിബു അരിപ്പുറത്ത്, പി സി അബൂബക്കര്‍, എം എ കബീര്‍, എം അബ്ദുല്‍ഗഫൂര്‍, സി എ ഉമ്മര്‍കോയ, എസ് വി മഖ്ത്തൂല്‍ അഹമ്മദ്, പി പി സദറുദ്ദീന്‍ പ്രസംഗിച്ചു.

Back to Top