2 Wednesday
July 2025
2025 July 2
1447 Mouharrem 6

ബൈഡന്റെ ആദ്യത്തെ സൈനിക നടപടി സിറിയയില്‍


ബൈഡന്‍ യു എസ് പ്രസിഡന്റായി അധികാരത്തിലേറിയ ശേഷമുള്ള ആദ്യ സൈനിക നടപടി സിറിയയില്‍. കിഴക്കന്‍ സിറിയയിലെ ഇറാന്റെ പിന്തുണയുള്ള സായുധ സംഘത്തിന് നേരെയാണ് കഴിഞ്ഞ ദിവസം യു എസ് സൈന്യം ആക്രമണം നടത്തിയത്. ഈ മാസമാദ്യം ഇറാഖിലെ യു എസിന്റെ നേതൃത്വത്തിലുള്ള സഖ്യ സൈന്യത്തിനു നേരെ നടത്തിയ റോക്കറ്റ് ആക്രമണത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് ഈ ആക്രമണമെന്നാണ് പെന്റഗണ്‍ പ്രസ്താവിച്ചത്. കിഴക്കന്‍ സിറിയയിലെയും ഇറാഖിലെയും മൊത്തത്തിലുള്ള സ്ഥിതിഗതികളുടെ തീവ്രത കുറക്കാന്‍ ലക്ഷ്യമിട്ട് യു എസ് മനപൂര്‍വം നടത്തിയ സൈനിക നടപടിയാണിതെന്നാണ് പെന്റഗണ്‍ വക്താവ് ഉദ്ധരിച്ചത്. സിറിയയിലെ ഇറാഖ് അതിര്‍ത്തിയില്‍ വെച്ച് നടന്ന ആക്രമണത്തില്‍ 17 ഇറാന്‍ അനുകൂല സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് സിറിയയിലെ മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. 17 മരണമുണ്ടെന്ന് റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ബൈഡന്റെ നടപടിക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ട്രംപിന്റെ പിന്‍ഗാമിയാകുകയാണ് ഇതിലൂടെ ബൈഡനെന്ന് വിമര്‍ശനമാണ് ഇതിനകം ഉയര്‍ന്നത്. ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് മുഹമ്മദ് ശരീഫും നടപടിയെ അപലപിച്ച് രംഗത്തെത്തി.

Back to Top