22 Wednesday
October 2025
2025 October 22
1447 Joumada I 0

മയ്യേരി അബ്ദുല്‍അസീസ്

എം ടി മനാഫ് വളവന്നൂര്‍


വളവന്നൂര്‍: പഞ്ചായത്ത് മുന്‍ പ്രസിഡന്റും സജീവ ഇസ്‌ലാഹി പ്രവര്‍ത്തകനുമായിരുന്ന മയ്യേരി അബ്ദുല്‍അസീസ് (59) നിര്യാതനായി. വളവന്നൂരിലെ ഇസ്‌ലാഹി പ്രസ്ഥാന രംഗത്തും പൊതുപ്രവര്‍ത്തനത്തിലും കരുത്തുറ്റ നേതൃത്വം നല്‍കിയിരുന്ന പരേതനായ മയ്യേരി അബ്ദുല്‍ഖാദര്‍ ഹാജിയുടെ മകനാണ്. പിതാവിന്റെ പാത പിന്തുടര്‍ന്ന് മത രാഷ്ട്രീയ സാമൂഹ്യരംഗങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. ശാന്തവും സൗമ്യവുമായ പെരുമാറ്റം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നേതാവായിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം നസീബ താപ്പിയാണ് ഭാര്യ. മക്കള്‍: അഹമ്മദ് നസീഫ്, അഫ്‌സല്‍ അബ്ദുല്‍ഖാദര്‍ (അന്‍സാര്‍ കോളജ്), ആസിഫ്, ഫസീഹ്, ജബ്‌സിയ. വളവന്നൂര്‍ അന്‍സാര്‍ കോളജ് മാനേജര്‍ പ്രഫ. എം എ സഈദ്, അബ്ദുല്‍അഹദ് എന്നിവര്‍ സഹോദരങ്ങളാണ്. നല്ല പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജീവിതം ധന്യമാക്കിയ പരേതന് പടച്ചവന്‍ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍

Back to Top