മ്യാന്മര്‍: പ്രക്ഷോഭത്തില്‍ അണിനിരന്ന് ന്യൂനപക്ഷ വിഭാഗങ്ങളും

മ്യാന്മറിലെ പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളും. ആങ്‌സാന്‍ സൂകിയുടെ സര്‍ക്കാരിനെ അട്ടിമറിച്ച പട്ടാളത്തിന്റെ ഏകാധിപത്യത്തിനെതിരെയുള്ള തങ്ങളുടെ എതിര്‍പ്പും പ്രതിഷേധവും അറിയിക്കുന്നതിന് വേണ്ടിയാണ് വിവിധ ന്യൂനപക്ഷ സമൂഹങ്ങള്‍ തെരുവിലിറങ്ങിയത്. നാഗ ന്യൂനപക്ഷ സമൂഹവും എല്‍ ജി ബി ടി ക്യു സമൂഹവുമാണ് ശനിയാഴ്ച രാജ്യത്ത് ജനാധിപത്യ വ്യവസ്ഥ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തില്‍ അണിചേര്‍ന്നത്. കഴിഞ്ഞയാഴ്ച പട്ടാളത്തിന്റെ വെടിയേറ്റ് പ്രതിഷേധക്കാര്‍ക്കിടയിലെ വനിത പ്രവര്‍ത്തക കൊല്ലപ്പെട്ടതിനെതിരെയും ജനങ്ങള്‍ രോഷം പ്രകടിപ്പിച്ചു.
