വിദേശ രാജ്യങ്ങള്‍ക്ക് സംരംഭം തുടങ്ങാന്‍ ഇളവുകളുമായി സഊദി

വിദേശരാജ്യങ്ങളെ സഊദിയിലേക്ക് ബിസിനസ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനായി വിവിധ ഇളവുകള്‍ നല്‍കാനാണ് സഊദി ശ്രമിക്കുന്നത്. ഇതിനായി കമ്പനികളുടെ പശ്ചിമേഷ്യന്‍ ആസ്ഥാനം സഊദിയിലേക്ക് മാറ്റണമെന്നും അല്ലാത്ത കമ്പനികളുമായുള്ള ഇടപാട് റദ്ദാക്കുമെന്നും സഊദി അറിയിച്ചു. നിലവില്‍ മിക്ക ബഹുരാഷ്ട്ര കമ്പനികളുടെയും പശ്ചിമേഷ്യയിലെ ആസ്ഥാനം ദുബൈയിലാണ്. ഇത് സഊദിയിലേക്ക് മാറ്റി വ്യവസായ വാണിജ്യ മേഖലയില്‍ പുത്തന്‍ ഉണര്‍വ് പകരാനാണ് സഊദി ശ്രമിക്കുന്നത്. ആസ്ഥാനം സഊദിയിലേക്ക് മാറ്റുക എന്ന് ലക്ഷ്യമിട്ടുള്ള പദ്ധതി പ്രകാരം രാജ്യത്ത് സ്ഥാപനം ആരംഭിക്കാന്‍ പ്രേരിപ്പിക്കുന്നതിനായി കമ്പനികള്‍ക്ക് നികുതിയിളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുടെ ഒരു പാക്കേജും വാഗ്ദാനം ചെയ്യുന്നുണ്ട്.
