ഐ എസ് എം സഹായി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി
കണ്ണൂര്‍: ഐ എസ് എം ‘കണ്ണീരൊപ്പാന്‍ കൈ കോര്‍ക്കുക’ പദ്ധതിയുടെ സഹായി ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. സൗജന്യ മരുന്ന് വിതരണം, ചികിത്സാ സഹായം, ഭക്ഷണ വിതരണം, മെഡിക്കല്‍ ക്യാംപുകള്‍, ആരോഗ്യ ബോധവത്ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സഹായി നടത്തുന്നത്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ഓഫീസ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ സാദിഖ് മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. സൗജന്യ മരുന്ന് വിതരണം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് ഉദ്ഘാടനം ചെയ്തു. കലക്ഷന്‍ ബോക്‌സ് വിതരണോദ്ഘാടനം ജില്ലാ ട്രഷറര്‍ ടി മുഹമ്മദ് നജീബ് സഹായി ട്രഷറര്‍ റസല്‍ കക്കാടിന് നല്‍കി നിര്‍വഹിച്ചു. കെ എന്‍ എം ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ഐ എസ് എം ജില്ലാ പ്രസിഡന്റ് റാഫി പേരാമ്പ്ര, സെക്രട്ടറി കെ പി മുഹമ്മദ് റാഫി, എം എസ് എം സംസ്ഥാന സെക്രട്ടറി ജസിന്‍ നജീബ്, എം ജി എം ജില്ലാ വൈസ് പ്രസിഡന്റ് കെ പി ഹസീന, എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് ജില്ലാ പ്രസിഡന്റ് സുഹാന ഉമ്മര്‍ ഇരിക്കൂര്‍, സഹായി കണ്‍വീനര്‍ നൗഷാദ് വളപട്ടണം പ്രസംഗിച്ചു.