പ്രീമാരിറ്റല്‍ കൗണ്‍സലിങ്
വഴിക്കടവ്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ മാമാങ്കര സീഡ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച പ്രീ മാരിറ്റല്‍ കൗണ്‍സലിങ് കോഴ്‌സ് പെരിന്തല്‍മണ്ണ മൈനോറിറ്റി യൂത്ത് കോച്ചിങ്ങ് സെന്റര്‍ പ്രിന്‍സിപ്പല്‍ കെ റജീന ഉദ്ഘാടനം ചെയ്തു. ട്രെയ്‌നര്‍ സമീറ ഷിബു, വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റജി മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഹഫ്‌സത്ത് പുളിക്കല്‍, ഒ എ ജോസഫ്, ലത്തീഫ് മണിമൂളി, ഉമ്മുഹബീബ, എം എം ബഷീര്‍ മാമാങ്കര, കെ എം അബ്ദുസ്സലാം, സല്‍മാന്‍ ഫാറൂഖി, പി വി നജ്മുദ്ദീന്‍, ഹിഷാം മാമാങ്കര പ്രസംഗിച്ചു. പി കെ ഷൗക്കത്തലി, എപി അസൈനാര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.