30 Saturday
May 2026
2026 May 30
1447 Dhoul-Hijja 13

കെ കെ മൊയ്തീന്‍കുട്ടി

സാദത്തലി വണ്ടൂര്‍


വണ്ടൂര്‍: കെ എന്‍ എം ശാഖാ വൈസ് പ്രസിഡന്റായിരുന്ന ടി ബി കുന്നില്‍ കെ കെ മൊയ്തീന്‍കുട്ടി നിര്യാതനായി. തൗഹീദി ആദര്‍ശ പ്രബോധന രംഗത്ത് കുടുംബസമേതം നിലയുറപ്പിച്ച അദ്ദേഹം സംഘടനാ പ്രവര്‍ത്തകര്‍ക്ക് ആവേശവും മാതൃകയുമായിരുന്നു. നാടിന്റെ സമീപ പ്രദേശങ്ങളില്‍ പ്രസ്ഥാനപരിപാടികള്‍ നടക്കുമ്പോഴെല്ലാം മക്കളെയും കുടുംബത്തെയും കൂട്ടി അതില്‍ പങ്കെടുക്കുമായിരുന്നു. പ്രബോധന പരിപാടികളെല്ലാം കുടുംബത്തെ കൂടി പങ്കെടുപ്പിക്കുക പതിവായിരുന്നു. ക്യു എല്‍ എസ് പഠിതാവായിരുന്ന അദ്ദേഹം ക്യു എല്‍ എസ് സംവിധാനം വിപുലപ്പെടുത്തുന്നത് സംബന്ധിച്ച് ഓര്‍മപ്പെടുത്തുമായിരുന്നു. വ്യക്തികള്‍ക്കപ്പുറം ആദര്‍ശത്തിനും പ്രസ്ഥാനത്തിനും പ്രാമുഖ്യം നല്‍കിയ അദ്ദേഹം ഉറച്ച നിലപാടുകളാണ് സ്വീകരിച്ചത്. വണ്ടൂര്‍ പോപ്പുലര്‍ പേക്കിംഗ്‌സ് ഉടമയായിരുന്നു. എം ജി എം ശാഖ ഭാരവാഹി ഷാഹിനയാണ് ഭാര്യ. ഐ എസ് എം ശാഖാ സെക്രട്ടറി തസ്‌ലിം, എം എസ് എം മണ്ഡലം സെക്രട്ടറി തബ്ശീര്‍, എം എസ് എം ശാഖ പ്രസിഡന്റ് തന്‍സീഹ്, തഫ്കീഹ് എന്നിവര്‍ മക്കളാണ്. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)

Back to Top