1 Tuesday
July 2025
2025 July 1
1447 Mouharrem 5

ട്രംപിന്റെ അതിര്‍ത്തി മതിലിന്റെ ഫണ്ട് റദ്ദാക്കി ബൈഡന്‍


യു എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ അതിര്‍ത്തി മതിലിനുള്ള ഫണ്ട് റദ്ദാക്കി പുതിയ പ്രസിഡന്റ് ജോ ബൈഡന്‍. അതിര്‍ത്തി മതിലിന് ഫണ്ട് അനുവദിച്ചുള്ള ദേശീയ അടിയന്തര ഉത്തരവാണ് ബൈഡന്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയത്. ട്രംപിന്റെ ഈ ഉത്തരവ് അനാവശ്യമായിരുന്നെന്നും നികുതി പണം ഇനി മതിലിനായി ചെലവഴിക്കില്ലെന്നും യു എസ് കോണ്‍ഗ്രസിന് നല്‍കിയ കത്തില്‍ ബൈഡന്‍ പറഞ്ഞു. യു എസിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ 2019-ല്‍ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിനെ മറികടന്നാണ് അതിര്‍ത്തി മതിലിന്റെ നിര്‍മാണത്തിനായി സൈനിക ഫണ്ട് ഉപയോഗിക്കാന്‍ ട്രംപ് തീരുമാനിച്ചത്. ട്രംപ് വൈറ്റ് ഹൗസ് വിടുമ്പോള്‍ 25 ബില്യണ്‍ ഡോളര്‍ മതിലിനായി ചിലവഴിച്ചിരുന്നു. യു എസിലേക്ക് മെക്‌സികോ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികള്‍ കുടിയേറുന്നത് തടയാനാണ് കൂറ്റന്‍ മതില്‍ നിര്‍മിക്കാന്‍ ട്രംപ് തീരുമാനിച്ചിരുന്നത്.

Back to Top