2 Wednesday
July 2025
2025 July 2
1447 Mouharrem 6

ഇറാന്‍ യുറേനിയം ഉത്പാദനം: നിയന്ത്രണം വേണമെന്ന് ഫ്രാന്‍സും റഷ്യയും


യുറേനിയം ലോഹം ഉത്പാദിപ്പിക്കുന്നതില്‍ ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഫ്രാന്‍സും റഷ്യയും. ലോക രാഷ്ട്രങ്ങളും ഇറാനും തമ്മില്‍ ഏര്‍പ്പെട്ട ആണവ കരാര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇറാന്‍ യുറേനിയം ലോഹം ഉത്പാദിപ്പിക്കുകയാണ്. ഇറാന്‍ പ്ലാന്റില്‍ 3.6 ഗ്രാം യുറേനിയം ലോഹത്തിന്റെ ഉത്പാദനം നടന്നതായി വിയന്ന ആസ്ഥാനമായ ഐ എ ഇ എ (കിലേൃിമശേീിമഹ അീോശര ഋിലൃഴ്യ അഴലിര്യ) സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഫ്രാന്‍സും റഷ്യയും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുന്ന രാഷ്ട്രീയ പരിസരം സംരക്ഷിക്കേണ്ടതിന് ആണവ സാഹചര്യത്തെ കൂടുതല്‍ വഷളാക്കുന്ന പുതിയ നടപടികള്‍ കൈകൊള്ളാതിരിക്കാന്‍ ഇറാനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഈയിടെ വന്ന ഐ എ ഇ എയുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ വിയന്ന കരാറിന്റെ ലംഘനം ഇതിനകം വലിയ രീതിയില്‍ ആശങ്കസൃഷ്ടിച്ചിരിക്കുകയാണ് -ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വക്താവ് ആഗ്‌നസ് വോന്‍ ഡെര്‍ മുല്‍ പറഞ്ഞു.

Back to Top