2 Wednesday
July 2025
2025 July 2
1447 Mouharrem 6

ലിബിയന്‍ പ്രധാനമന്ത്രി ചര്‍ച്ച ആരംഭിച്ചു


ഇടക്കാല പ്രധാനമന്ത്രിയെയും മൂന്നംഗ പ്രസിഡന്‍സി സമിതിയെയും തെരഞ്ഞെടുക്കുന്നതിന് ലിബിയന്‍ എതിര്‍വിഭാഗങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ച ആരംഭിച്ചു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തിലാണ് തീരുമാനമുണ്ടാവുക. എണ്ണ സമ്പന്നമായ, സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന രാജ്യം ഡിസംബറില്‍ തെരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുകയാണ്. അതിനു മുമ്പ് എതിര്‍വിഭാഗങ്ങളെ ഏകീകരിക്കുന്നതിനുള്ള നിര്‍ണായക ശ്രമമത്തിന്റെ ഭാഗമാണിത്. ലിബിയയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ലിബിയന്‍ പൊളിറ്റിക്കല്‍ ഡയലോഗ് ഫോറം ജനീവക്ക് പുറത്ത് വെളിപ്പെടുത്താത്ത സ്ഥലത്ത് യു എന്‍ മധ്യസ്ഥതയില്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുകയായിരുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. 2011-ല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ പതനത്തിനും മരണത്തിനും ശേഷം കാലുഷ്യത്തിലേക്ക് പ്രവേശിച്ച രാഷ്ട്രത്തെ സ്ഥിരതയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണിത്.

Back to Top