തുടരെയുള്ള ഇന്ധന വിലവര്‍ധന പ്രതിഷേധം അനിവാര്യം
കണ്ണൂര്‍: തുടരെയുള്ള പെട്രോള്‍, ഡീസല്‍ വിലവര്‍ധന എല്ലാ രംഗത്തും വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കുമിടയാക്കി ജന ജീവിതം ദുസ്സഹമാക്കുന്നുവെന്നും വില വര്‍ധനക്കെതിരെ കക്ഷിഭേദമന്യേ പ്രതിഷേധ കൂട്ടായ്മ അനിവാര്യമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റിയുടെ സംരംഭമായ ‘പ്രകാശപഥം’ പ്രഭാഷകരുടെ ജില്ലാതല സംഗമം 7-ന് കണ്ണൂര്‍ സലഫി ദഅവ സെന്ററില്‍ നടത്താന്‍ പദ്ധതിയൊരുക്കി. ജില്ലാ വൈസ് പ്രസിഡന്റ് റമീസ് പാറാല്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ഉപാധ്യക്ഷന്‍ പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, എം ജി എം ജില്ലാ സെക്രട്ടറി സി ടി ആയിഷ ടീച്ചര്‍, കെ അബ്ദുല്‍ മജീദ്, സാദിഖ് മാട്ടൂല്‍, ആര്‍ അബ്ദുല്‍ഖാദര്‍ സുല്ലമി, അതാഉല്ല ഇരിക്കൂര്‍, ശരീഫ് എടക്കാട്, വി വി മഹ്മൂദ്, എന്‍ കെ ഉമ്മര്‍ കടവത്തൂര്‍, സെയ്ദ് കൊളേക്കര, പി ടി പി മുസ്തഫ പ്രസംഗിച്ചു.