21 Tuesday
October 2025
2025 October 21
1447 Rabie Al-Âkher 28

സി ടി അബ്ദുല്‍ജബ്ബാര്‍ – അനുസ്മരണം

നാസിര്‍ ചാലക്കല്‍


ചേന്ദമംഗല്ലൂര്‍: പ്രദേശത്തെ മത, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന സി ടി അബ്ദുല്‍ജബ്ബാര്‍ നിര്യാതനായി. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെ ജനുവരി 21-നായിരുന്നു മരണം. പ്രദേശത്തെ ഇസ്‌ലാഹി ചലനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയ വ്യക്തിയായിരുന്നു. കല്ലുരുട്ടി സെന്റ് തോമസ് എല്‍ പി സ്‌കൂളില്‍ അധ്യാപകനായി വിരമിച്ച ശേഷം സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. അറബി ഭാഷയിലും ഖുര്‍ആന്‍, ഹദീസ് വിഷയങ്ങളിലും നല്ല അവഗാഹം നേടിയിരുന്നു. ചേന്ദമംഗല്ലൂര്‍ ജി എം യു പി സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ചേന്ദമംഗല്ലൂര്‍ ഗുഡ് ഹോപ് ഇംഗ്ലീഷ് സ്‌കൂള്‍, അല്‍ ഇസ്‌ലാം മദ്‌റസ, ചേന്ദമംഗല്ലൂര്‍ സലഫി മസ്ജിദ്, പുല്‍പറമ്പ് ജുമുഅത്ത് പള്ളി തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളോട് സഹകരിച്ചിരുന്നു. മക്കള്‍: സി ടി ശംസുസ്സമാന്‍, ബദറുസ്സമാന്‍, നസീം, അദീബ്, അമീന്‍, അനീസ്, നസീബ. സഹോദരങ്ങള്‍: ദയാപുരം സ്ഥാപനങ്ങളുടെ ശില്‍പി സി ടി അബ്ദുറഹീം, സി ടി അഹ്മദ്കുട്ടി, സി ടി ലത്തീഫ്, ഫാത്തിമ. അല്ലാഹു പരേതന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)

Back to Top