നിശാ ക്യാമ്പ്
ചേളാരി: എം എസ് എം യൂണിവേഴ്‌സിറ്റി മണ്ഡലം സംഘടിപ്പിച്ച നിശാക്യാമ്പ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം സെക്രട്ടറി സുലൈമാന്‍ ചേളാരി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് അനസ് അധ്യക്ഷത വഹിച്ചു. ഷഹീര്‍ വട്ടം, ഉബൈദുല്ല പുത്തൂര്‍ പള്ളിക്കല്‍, ലുക്മാന്‍ പോത്തുകല്ല് നവാസ്, ജവാദ് നീരോല്‍പാലം, ജാസിം പ്രസംഗിച്ചു.