ഫലസ്തീന്‍ കൗമാരക്കാരനെ വെടിവെച്ച് കൊന്ന് ഇസ്‌റാഈല്‍ സൈന്യത്തിന്റെ ക്രൂരത തുടരുന്നു
ഫലസ്തീനി കൗമാരക്കാരനെ നിരുപാധികം വെടിവെച്ച് കൊന്ന് ഇസ്‌റാ ഈല്‍ സൈന്യത്തിന്റെ ക്രൂരത തുടരുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റ മേഖലയില്‍ വെച്ച് 17-കാരനായ അതല്ല റയ്യാനെയാണ് വെടിവെച്ചുകൊന്നത്. ഇസ്‌റാഈല്‍ സൈന്യമാണ് പ്രസ്താവനയിലൂടെ ഇക്കാര്യമറിയിച്ചത്. വെസ്റ്റ്ബാങ്കിലെ ഏരിയല്‍ കുടിയേറ്റ കേന്ദ്രത്തില്‍ വിന്യസിച്ചിരുന്ന ഇസ്‌റാഈല്‍ സൈനികരെ കത്തികൊണ്ട് ആക്രമിക്കാന്‍ വരുന്നതിനിടെയാണ് വെടിവെച്ചതെന്നാണ് സൈനികരുടെ വിശദീകരണം. രണ്ട് സൈനികര്‍ക്കു നേരെ ആക്രമിക്കാന്‍ വന്ന കുട്ടിയെ നേരിട്ടു എന്നാണ് സൈന്യം അറിയിച്ചത്. സൈനികരില്‍ ഒരാള്‍ കുട്ടിയുടെ ആക്രമണത്തെ രണ്ടു തവണ തടഞ്ഞുവെന്നും ഇതിനിടെ സംഭവസ്ഥലത്തുണ്ടായിരുന്ന ട്രൂപ്പ് കമാന്‍ഡര്‍ ആക്രമണക്കാരിക്ക് നേരെ വെടിയുതിര്‍ക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഒരു ഫലസ്തീന്‍ പൗരനെ അധിനിവേശ സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൃത്യമായ വീഡിയോയോ ഫോട്ടോസോ ഒന്നും പുറത്തുവന്നിട്ടില്ല.