18 Tuesday
August 2026
2026 August 18
1448 Rabie Al-Awwal 4

മുസ്‌ലിം യാത്രാവിലക്ക് നീക്കിയുള്ള ഉത്തരവില്‍ ഒപ്പുവെച്ച് ബൈഡന്‍

മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വിഭജന നയങ്ങള്‍ വെച്ചുപുലര്‍ത്തിയ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പിലാക്കിയ നിയമമാണ് പ്രസിഡന്റായി ചുമതലയേറ്റ ഒന്നാം ദിനം തന്നെ ബൈഡന്‍ നീക്കിയത്. ഇതിന് പുറമെ ട്രംപ് പിന്മാറിയ പാരീസ് കാലാവസ്ഥാ ഉച്ചകോടിയില്‍ അമേരിക്ക തിരികെ ചേരുകയും യു എന്നിന് കീഴിലുള്ള ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്‍വലിയാനുള്ള പ്രക്രിയ അവസാനിപ്പിക്കുകയും ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ ഉത്തരവുകളില്‍ ഒപ്പുവെച്ചത്. വൈറ്റ്ഹൗസിലെ ഓവല്‍ ഓഫിസില്‍ ഉത്തരവാദിത്വമേറ്റെടുത്തതിന് പിന്നാലെയായിരുന്നു ഈ കരടില്‍ ഒപ്പുവെച്ചത്. ട്രംപ് ഭരണകൂടത്തിന്റെ ഗുരുതുരമായ നാശനഷ്ടങ്ങള്‍ മാറ്റിയെടുക്കാന്‍ ഇത്തരത്തില്‍ ആകെ 15 എക്‌സിക്യൂട്ടീവ് ഉത്തരവുകളിലാണ് ബൈഡനും സംഘവും ഒപ്പുവെച്ചത്.

Back to Top